Tuesday, May 21, 2024
spot_img

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ എത്തുന്നതിനുള്ള നിയന്ത്രണം മാറ്റുന്നു

പത്തനംതിട്ട: തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിലെ നിയന്ത്രണം മാറ്റി. എത്ര തീര്‍ത്ഥാടകര്‍ മകരവിളക്ക് ദര്‍ശനത്തിന് എത്തിയാലും കയറ്റിവിടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടനം വേണ്ടെന്ന് വച്ചു.

ഇപ്പോള്‍ വരാന്‍ അനുമതിയുള്ളത് 70000 പേര്‍ക്കാണ്.60000 പേര്‍ സന്നിധാനത്ത് വെര്‍ച്ചല്‍ ക്യൂവഴി , 10000 പേര്‍ സ്പോട് ബുക്കിംഗ് വഴി എന്നിങ്ങനെ കണക്ക്. ഈ നിയന്ത്രണം മകരവിളക്കിനോട് അനുബന്ധിച്ച്‌ എടുത്ത് കളയാന്‍ ആണ് തീരുമാനം.

മകരവിളക്കിനായി സന്നിധാനത്തിന് പുറമേ പമ്പ ഹില്‍ ടോപ്പ് അടക്കമുള്ള സ്ഥലങ്ങളും ഒരുങ്ങുകയാണ്. ല്‍ 5000 പേര്‍ക്കാണ് ഹില്‍ ടോപ്പി സൗകര്യമൊരുക്കുന്നത്. 11നാണ് എരുമേലി പേട്ട തുള്ളല്‍, അതിന് ശേഷം തീര്‍ത്ഥാടകര്‍ പമ്പ സദ്യയും കഴിഞ്ഞ് ഉടന്‍ മല കയറും അവര്‍ സന്നിധാനത്ത് തങ്ങും. തിരുവാഭാരണഘോഷയാത്ര 12ന് തുടങ്ങും. കടന്ന് പോകുക പതിവ് വഴിയിലൂടെയാകും. എറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്.

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ തീര്‍ത്ഥാടകര്‍ മകരവിളക്ക് കഴിഞ്ഞാല്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെ 25 കോടിയാണ് മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം വരുമാനം. ആകെ ഈ സീസണില്‍ 110 കോടിയും.

Related Articles

Latest Articles