പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചുവെന്ന് സിപിഎം പത്തനംതിട്ട
ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ഘടകം സംസ്ഥാന ഘടകത്തിന് കൈമാറും.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അടൂരില്‍ മാത്രമേ ഒന്നാമതെത്തിയുള്ളുവെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിനെക്കാള്‍ 16,000 വോട്ട് മാത്രമെ പാര്‍ട്ടിക്ക് കുറവുള്ളൂ.
അതേസമയം, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞതാണ് പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. താഴെ തലം വരെയുള്ള വോട്ടുകണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

