പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയായ കരിമല പാത തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരിമല പാത തുറക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
60,000 തീർത്ഥാടകർക്ക് വരെ ഒരേ സമയം ദർശനത്തിന് അനുമതി നൽകുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു. അതേസമയം, നീലിമല പാത തുറന്നതോടെ ഭക്തരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

