Wednesday, April 24, 2024
spot_img

കോവിഡ് കാലത്തെ ശബരിമല പ്രവേശനം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ നിവേദനവുമായി ശബരിമല കർമ്മ സമിതി

തിരുവനന്തപുരം: കോവിഡ് കാലത്തെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ പുനപരിശോധിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ നിവേദനവുമായി ശബരിമല കർമ്മ സമിതി. കോവിഡ് കാലത്തെ ശബരിമല പ്രവേശനത്തിനായി സംസ്ഥാന സർക്കാർ എടുത്ത തീരുമാനങ്ങൾ അശാസ്ത്രീയപരവും വിശ്വാസസമൂഹത്തോട് കാണിക്കുന്ന നിന്ദയുമാണ്. ഭക്തജനസംഘടനകളുമായി ചർച്ചകൾ നടത്താതെ ആണ് സർക്കാർ തീരുമാനം.

സർക്കാരിന്റെ തീരുമാനങ്ങൾക്ക് എതിരെ അയ്യപ്പഭക്ത സംഘടനകൾ, ഗുരുസ്വാമിമാർ,ഹൈന്ദവ സംഘടനകളുമായും ശബരിമല കർമ്മ സമിതി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉള്ള നിർദേശങ്ങൾ ആണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ നിവേദനമായി സമർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles