Monday, January 12, 2026

ശബരിമല നട ഇന്ന് അടയ്ക്കും; മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബര്‍ 15ന്

പമ്പ: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. ഇനി ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 നാണ് ക്ഷേത്ര നട തുറക്കുന്നത്. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായും നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും നവംബര്‍ 15ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

Related Articles

Latest Articles