Sunday, May 12, 2024
spot_img

മുദ്രയണിഞ്ഞ് കറുപ്പുമുടുത്ത് നഗ്നപാദരായി നടന്ന് ശബരീശനെ കാണാൻ…! ബദരീനാഥിൽ നിന്നും ശരണം വിളിയുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച അയ്യപ്പന്മാർ കേരളത്തിലെത്തി

മുദ്രയണിഞ്ഞ് കറുപ്പുമുടുത്ത് നഗ്നപാദരായി അവർ മൂന്ന് പേർ ഇക്കുറിയും മല ചവിട്ടുന്നു. ബദരിനാരായണന്റെ മുന്നിൽ നിന്നാണ് ഇത്തവണ യാത്ര ആരംഭിച്ചത്. ഒരേയൊരു ലക്ഷ്യം ശബരിമല.

ബദരീനാഥിൽ നിന്നും ശരണം വിളികളുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂന്ന് അയ്യപ്പന്മാർ കേരളത്തിലെത്തി. മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദർശനം നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നീ അയ്യപ്പന്മാർ ആണ് കാൽനടയായി യാത്ര ആരംഭിച്ചത്. പതിനാല് വർഷമായി പതിവുമുടക്കിയിട്ടില്ല. ശബരിമലയിലെത്തുമ്പോൾ 3800 കി ലോ മീറ്ററായിരിക്കും ഇവർ സഞ്ചരിച്ചിട്ടുണ്ടാവുക.

ഓരോ വർഷവും രാജ്യത്തെ ഓരോ പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് കെട്ടുമുറുക്കി ശരണം വിളിച്ച് ശബരിമലയിലേയ്ക്ക് യാത്ര പുറപ്പെടുന്നത്.

സെപ്തംബർ 3 ന് ബദരീനാഥിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നലെ കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ യുവസാഹസികരായ തീർത്ഥാടക സഹോദരങ്ങൾക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങൾ നേർന്നിരിക്കുകയാണ് കുമ്മനം രാജശേഖരൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അഭിവാദ്യങ്ങൾ അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹിമാലയ സാനുക്കളിൽ നിന്നും ശരണഘോഷം മുഴക്കി മൂന്ന് അയ്യപ്പന്മാർ കാൽനടയാത്രയായി ശബരിമലയിലേക്ക്. മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർ ദൂരം പിന്നിട്ട് കേരളത്തിൽ പ്രവേശിച്ചു. കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നീ അയ്യപ്പന്മാർ ബദരീനാഥിൽ നിന്ന് സെപ്തംബർ 3 നാണ് പദയാത്ര ആരംഭിച്ചത്. യു പി , രാജസ്ഥാൻ , മഹാരാഷ്ട്ര , കർണാടക സംസ്ഥാനങ്ങൾ പിന്നിട്ടു. കാസർകോട് ജില്ലയും കടന്ന് ഇപ്പോൾ കണ്ണൂർ ജില്ലയിൽ യാത്ര തുടരുന്നു. മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദര്ശനം നടത്തുകയാണ് ലക്ഷ്യം. യുവസാഹസികരായ തീർത്ഥാടക സഹോദരങ്ങൾക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങൾ.

Related Articles

Latest Articles