റാഞ്ചി: പെട്രോള്‍ വില (Petrol price) ഒറ്റയടിക്ക് വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയ തീരുമാനമെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഗുണഭോക്താക്കളായ ഇരുചക്ര വാഹന ഉടമകൾക്ക് സബ്‌സിഡി ലഭിക്കുക. പ്രതിമാസം 10 ലിറ്റർ വരെയാണ് സബ്‌സിഡി ലഭിക്കുന്ന പരമാവധി പെട്രോളിന്റെ അളവ്.
‘മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്’ – ഹേമന്ദ് സോറന്‍ വ്യക്തമാക്കി. ഇരുചക്രവാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി.

