Sunday, June 2, 2024
spot_img

മണ്ഡലകാലം ആരംഭിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോൾ വരുമാനം 39 കോടി കവിയുന്നു

ശബരിമല: മണ്ഡലകാലം ആരംഭിച്ച് 12 ദിവസങ്ങൾ ആകുമ്പോൾ ദർശനത്തിനെത്തിയത് എട്ട് ലക്ഷം അയ്യപ്പന്മാർ എന്ന് ദേവസ്വം ബോർഡ്ൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.ശബരിമല വരുമാനത്തില്‍ വന്‍ കുതിപ്പ്. 39 കോടിയാണ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വരുമാനമാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ശബരിമലയില്‍ സംഘര്‍ഷാവസ്ഥ ഇല്ലാത്തതിനാല്‍ തന്നെ ഭക്തരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ശബരിമലയിലെ ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. അരവണയിലൂടെ മാത്രം ലഭിച്ചത് 15.47 കോടി രൂപയാണ്. 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും കാണിക്ക ഇനത്തില്‍ 13.76 കോടിയും ഇത്തവണ ലഭിച്ചു. കഴിഞ്ഞതവണ ഈ സമയത്ത് ലഭിച്ചിരുന്നത് 21 കോടി രൂപയായിരുന്നു.

Related Articles

Latest Articles