Tuesday, October 13, 2026

സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ കേന്ദ്രം

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Latest Articles