Kerala

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു; ഭക്തജനങ്ങൾക്ക് ദർശനം ഈ മാസം 21 വരെ

പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് പുലർച്ചെ 5 മണിക്ക് ആണ് തിരുനട തുറന്നത്. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിയിച്ചു. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരുകായും ചെയ്തു.

തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നൽകി. മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു. ഇന്ന് മുതല്‍ 21 വരെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും, മഹാഗണപതിഹോമവും മറ്റ്പൂജകളും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ട് വീണ്ടും നട തുറക്കും.സെപ്റ്റംബര്‍ 10 ന് തിരുനട അടയ്ക്കും.

Meera Hari

Recent Posts

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

29 mins ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

1 hour ago

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…

1 hour ago

ഇപി ജയരാജൻ വധ ശ്രമ കേസ്; ഹർജിയിൽ ഇന്ന് വിധി; കെ സുധാകരന് നിർണായകം

കൊ​ച്ചി: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി .അദ്ധ്യക്ഷൻ കെ. ​സു​ധാ​ക​ര​ൻ…

1 hour ago

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

1 hour ago