Saturday, May 4, 2024
spot_img

അയ്യന്റെ ശ്രീകോവില്‍ തുറക്കുന്നു ,മീന മാസ പൂജകള്‍ക്കായി

ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 13 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

14 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറക്കും.5.15 ന് നെയ്യഭിഷേകം ആരംഭിക്കും. മാര്‍ച്ച് 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മീനമാസ പൂജകള്‍ക്കും പരിസമാപ്തിയാകും. ശബരിമല ഉത്രം ഉല്‍സവത്തിനായി ക്ഷേത്രതിരുനട മാര്‍ച്ച് 28 ന് വൈകുന്നേരം 5 ന് തുറക്കും. 29 ന് രാവിലെ 9.15 നാണ് കൊടിയേറ്റ്. ഏപ്രില്‍ 6 ന് ആണ് പള്ളിവേട്ട ആനപ്പുറത്തെഴുന്നെള്ളിപ്പ്.ഏപ്രില്‍ 7ന് രാവിലെ ആറാട്ട് പുറപ്പാട്.

ഉല്‍സവ ദിവസങ്ങളില്‍ എല്ലാ ദിവസും ക്ഷേത്രസന്നിധാനത്തെ സ്റ്റേജില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികളും അരങ്ങേറും.

ഏപ്രില്‍ 7 ന് രാത്രി പത്തിന് ഹരിവരാസനം പാടി നടഅടക്കും. വിഷുവിനായി ഏപ്രില്‍ 10 ന് ക്ഷേത്ര നടതുറക്കും. ഏപ്രില്‍ 14 ന് ആണ് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം.ഏപ്രില്‍ 18 ന് ഹരിവരാസനം പാടി രാത്രി 10മണിക്ക് നടഅടയ്ക്കും.

Related Articles

Latest Articles