Sunday, May 19, 2024
spot_img

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; ഇന്ന് വൈകുന്നേരം 5 മണിക്ക് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തിയായ എൻ.പരമേശ്വരൻ നമ്പൂതിരി വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. നടതുറക്കുന്ന ചടങ്ങിന് ശേഷം അയ്യപ്പഭക്തർക്ക് പതിനെട്ടാം പടികയറി ദർശനത്തിന് അനുമതി നൽകും. ഈ മാസം 21 വരെ നട തുറന്നിരിക്കും.

ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭക്തർക്ക് ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാളെ പുലർച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് പോലെ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടത്തും. പൂജകൾ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.

Related Articles

Latest Articles