Thursday, September 24, 2026

തുലാമാസ പൂജകൾ പൂർത്തിയായി: ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും

പത്തനംതിട്ട: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 2 ന് വൈകുന്നേരം തിരുനട തുറക്കും. നവംബർ 3ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം മണ്ഡലം-മകരവിളക്ക് ഉല്‍സവത്തിനായി 15 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. തുലാമാസപൂജകള്‍ക്കായി ശനിയാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറന്നത്. കനത്ത മഴയെ തുടർന്ന് തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലയിരുന്നു.

Related Articles

Latest Articles