Tuesday, September 22, 2026

തുലാമാസ പൂജ; ശബരിമല നട നാളെ തുറക്കും

സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറക്കും. നാളെ പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. തുലാം ഒന്നായ വെള്ളിയാഴ്ച രാവിലെ 5 മണിക്ക് നിർമ്മാല്യവും അഭിഷേകവും ഉണ്ടാകും . തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടത്തും.

തുലാ മാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമലയിലെയും മാളികപ്പുറത്തിലെയും പുതിയ മേൽശാന്തിമാർ ഭജനമിരിക്കാൻ നാളെ സന്നിധാനത്ത് എത്തിച്ചേരും. വിശ്ചികം ഒന്നിനാണ് പുതിയ മേല്ശാന്തിമാരുടെ അവരോധിക്കൽ ചടങ്ങും അഭിഷേക ചടങ്ങും.

Related Articles

Latest Articles