Kerala

മകരവിളക്ക് മഹോത്സവം; ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം മറ്റന്നാൾ മുതൽ

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും (Sabarimala Nada Opens Tomorrow). മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും. നടത്തുറപ്പ് ദിനമായ നാളെ ഭക്തർക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുക. അതേസമയം മകരവിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പ, നിലയ്‌ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ മറ്റന്നാൾ മുതൽ കരിമല വഴി ഭക്തരെ കടത്തിവിടും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകൾക്ക് ശേഷം, മൂന്ന് ദിവസം കഴിഞ്ഞാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. മണ്ഡലക്കാലമായ 41 ദിനങ്ങളിൽ ഏകദേശം 11 ലക്ഷത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മാളികപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും.

admin

Recent Posts

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

1 hour ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

1 hour ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

1 hour ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

1 hour ago

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

2 hours ago