തിരുവനന്തപുരം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ദക്ഷിണമേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ സുരക്ഷയ്ക്കായി 3,000 പോലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് എബ്രഹാമും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ. മധു, കോട്ടയം എസ്.പി ഹരിശങ്കര്‍, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത് എന്നിവരും സംഘത്തിലുണ്ടാകും.
യുവതികള്‍ എത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ അതിരു കടക്കാതിരിക്കാനുളള മുന്‍കരുതല്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നേരത്തെ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘടനകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരത്തെ യുവതികള്‍ ശബരിമലയിലെത്തുകയും അവര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് പോലീസ് വിലയിരുത്തുന്നതെങ്കിലും കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നാണ് പൊലീസിന്റെയും നിഗമനം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…