Saturday, January 10, 2026

ദീപുവിനെ കൊലപ്പെടുത്താൻ സിപിഎം പദ്ധതിയിട്ടത് ഇവിടെ വച്ച്? ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

ദീപുവിനെ കൊലപ്പെടുത്താൻ സിപിഎം പദ്ധതിയിട്ടത് ഇവിടെ വച്ച്? ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ | DEEPU TWENTY TWENTY

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ സിപിഎം പ്രവർത്തകർ അടിച്ചുകൊന്നതെന്ന് കോർഡിനേറ്റർ സാബു എം ജേക്കബ്. കൊലപാതകം ആസൂത്രിതമാണെന്നും, കൊലയ്‌ക്ക് പിന്നിൽ സിപിഎമ്മും, കുന്നത്തുനാട് എംഎൽഎ ശ്രീനിജനും ആണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ശ്രീനിജനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നും, ദിവസങ്ങൾക്ക് മുൻപുതന്നെ വിളക്കണയ്‌ക്കൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഒരാഴ്ചയോളം പ്രതികൾ ഗൂഢാലോചന നടത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരം വീടുകൾ കയറി പറയുന്നതിന് ഇടെയാണ് ദീപു ആക്രമിക്കപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സിപിഎം പ്രവർത്തകർ ഒളിച്ചിരിക്കുകയായിരുന്നു. ദീപു വീട്ടിൽ നിന്ന് ഇറങ്ങിയതും ചാടിവന്ന് ആക്രമിക്കുകയായിരുന്നുവെന്നും, അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles