Saturday, May 18, 2024
spot_img

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കര്‍ കമന്റേറ്ററിന്റെ റോളില്‍

ഓവല്‍:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കര്‍ പുതിയൊരു ഇന്നിംഗ്‌സിന് തുടക്കമിട്ടു. ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ കമന്റേറ്ററായിട്ടാണ് താരമെത്തിയത്. ഓവലിലെ കമന്ററി ബോക്‌സിനൊപ്പം ക്രിക്കറ്റ് ദൈവം ഉണ്ടായിരുന്നു.

ഇന്ത്യയ്ക്കായി ആറു ലോകകപ്പുകള്‍ കളിച്ച താരമാണ് സച്ചിന്‍ . ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്. ആറു ലോകകപ്പുകളിലായി 2278 റണ്‍സാണ് സച്ചിന്‍ നേടിയത്. 24വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം 34,357 റണ്‍സ് നേടിയിട്ടുണ്ട്. 2013ലാണ് താരം വിരമിച്ചത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 30000റണ്‍ നേടിയ ഏക ക്രിക്കറ്റ് താരമാണ് സച്ചിന്‍.

Related Articles

Latest Articles