Saturday, January 3, 2026

നിയുക്ത ബി സി സി ഐ പ്രസിഡ‍ന്‍റ് സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് ലിറ്റില്‍ മാസ്റ്റര്‍

മുംബൈ: ബിസിസിഐ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്ത സേവനം ഇനിയും തുടരുമെന്ന് എനിക്കുറപ്പുണ്ട്. താങ്കള്‍ക്കും ചുമതലയേല്‍ക്കുന്ന പുതിയ സംഘത്തിനും ആശംസകളെന്നും സച്ചിന്‍ ട്വിറ്റ് ചെയ്തു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി എതിരില്ലാതെയാണ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍.

Related Articles

Latest Articles