Saturday, May 18, 2024
spot_img

അയോധ്യ കേസ്: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ ; രാമജന്മഭൂമി രേഖപ്പെടുത്തിയ ഭൂപടം വലിച്ചു കീറി മുസ്ലിം വിഭാഗം അഭിഭാഷകന്‍

ദില്ലി: അയോധ്യ കേസിന്‍റെ വിചാരണയുടെ അവസാനദിവസം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. അയോധ്യയില്‍ രാമജന്മഭൂമി നിലനിന്നിരുന്നതിന്‍റെ മാപ്പും രേഖകളും ഹിന്ദുസംഘടനകളുടെ അഭിഭാഷകന്‍ കോടതിക്കു കൈമാറാന്‍ ഒരുങ്ങവേയാണ് നാടകീയ രംഗങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് അടക്കം മുസ്ലിം സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ രാമജന്മഭൂമി രേഖപ്പെടുത്തിയ പേപ്പറുകള്‍ കോടതിക്കുള്ളില്‍ വലിച്ചു കീറി എറിയുകയായിരുന്നു. പേപ്പറുകള്‍ ധവാന്‍ കൈയില്‍ എടുത്തതോടെ രേഖകള്‍ കീറണമെങ്കില്‍ കീറാന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതിനു പിന്നാലെയാണു പേപ്പറുകള്‍ കീറി എറിഞ്ഞത്. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇത്തരത്തില്‍ വിചാരണ എങ്ങെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇതാണ് അവസ്ഥയെങ്കില്‍ താന്‍ ചെയര്‍ വിട്ടു പോകുമെന്നും ഗഗോയി വ്യക്തമാക്കി.

ഹിന്ദു മഹാസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ്ങാണ് രേഖകളും കുനാല്‍ കിഷോര്‍ രചിച്ച അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകവും കോടതിക്ക് കൈമാറാന്‍ ഒരുങ്ങിയത്. ഇതെല്ലാം രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. കോടതിയോട് അങ്ങേയറ്റം ബഹുമാനമാണെന്നും ധവാന്‍ ചെയ്തതിനോട് അതേരീതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വികാസ് സിങ് കോടതിയെ അറിയിച്ചു.

Related Articles

Latest Articles