Sunday, May 12, 2024
spot_img

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച സംഭവം ; പഞ്ചാബികളെ നാണം കെടുത്തിയെന്ന് ശിരോമണി അകാലിദളിന്റെ (എസ്എഡി) മുതിർന്ന നേതാക്കൾ ; ആരോപണം നിഷേധിച്ച് എ എ പി

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച സംഭവം പഞ്ചാബികളെ നാണം കെടുത്തിയെന്ന് ശിരോമണി അകാലിദളിന്റെ (എസ്എഡി) മുതിർന്ന നേതാക്കൾ ആരോപിച്ചു.

എസ് എ ഡി നേതാവ് സുഖ്ബീർ സിംഗ് ബാദൽ ട്വിറ്ററിൽ കുറിച്ചു, പഞ്ചാബ് മുഖ്യമന്ത്രി നടക്കാൻ കഴിയാത്തത്ര മദ്യപിച്ചതിനാൽ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നാണ് റിപ്പോർട്ട്‌. ഇത് 4 മണിക്കൂർ വിമാനം വൈകുന്നതിന് കാരണമായി. ആം ആദ്മി പാർട്ടിയുടെ ദേശീയ സമ്മേളനം അദ്ദേഹത്തിന് നഷ്ടമായി. ഈ റിപ്പോർട്ടുകൾ ലോകമെമ്പാടുമുള്ള പഞ്ചാബികളെ ലജ്ജിപ്പിക്കുകയും ചെയ്തു. ഈ കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും മൗനം പാലിക്കുകയാണ്.

മന്നിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആം ആദ്മി പാർട്ടി (എഎപി) നിഷേധിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ഷെഡ്യൂൾ പ്രകാരം ദില്ലിയിലേയ്ക്ക് മടങ്ങിയെന്ന് പാർട്ടി വക്താവ് മൽവിന്ദർ സിംഗ് കാങ് പറഞ്ഞു.

“മുഖ്യമന്ത്രി തന്റെ ഷെഡ്യൂൾ പ്രകാരം മടങ്ങി. സെപ്തംബർ 18 ന് ജർമ്മനിയിൽ നിന്ന് അദ്ദേഹം വിമാനത്തിൽ കയറി . സെപ്റ്റംബർ 19 ന് അദ്ദേഹത്തിന് ദില്ലിയിൽ ഇറങ്ങേണ്ടി വന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും അസംബന്ധവും തെറ്റായ പ്രചരണവുമാണ്,” കാങ് പറഞ്ഞു

Related Articles

Latest Articles