Sunday, April 28, 2024
spot_img

ഐഫോൺ 14 പ്രോ ഇന്ത്യയിൽ വില്പന ആരംഭിക്കുന്നതിന് മുൻപ് സ്വാന്തമാക്കാൻ മലയാളി പറന്നത് ദുബായിലേക്ക്; ടിക്കറ്റിനും വിസയ്ക്കും മാത്രമായി ചിലവഴിച്ചത് 40,000 രൂപ

ഇന്ത്യയിൽ ഐഫോൺ 14 പ്രോ വില്പന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഫോൺ സ്വന്തമാക്കിയ ആദ്യത്തെ കുറച്ച് ഇന്ത്യക്കാരിൽ ഒരാളായി 28 കാരനായ ഒരു മലയാളി. ധീരജ് പള്ളിഎന്ന ബിസിനസുകാരനാണ് ഇന്ത്യയിൽ നിന്നും ദുബായിലെത്തി ഐഫോൺ 14 പ്രോ സ്വന്തമാക്കിയത്. യാത്ര ചിലവിന് വേണ്ടി മാത്രമായി 40,000 രൂപയാണ് അദ്ദേഹം ചിലവഴിച്ചത്. ധീരജ് ഇത് നാലാം തവണയാണ് പള്ളിയിൽ ദുബായിൽ വിൽപ്പന ആരംഭിച്ച ആദ്യ ദിവസം ഏറ്റവും പുതിയ ഐഫോൺ വാങ്ങുന്നത്.

കൊച്ചി ആസ്ഥാനമായുള്ള വ്യവസായിയായ ധീരജ് പള്ളിയിൽ, ഐഫോണിന്റെ പുതിയ മോഡലിന്റെ ആദ്യ ഉടമകളിൽ ഒരാളാകാൻ കേരളം മുതൽ ദുബായ് വരെ സഞ്ചരിച്ചു. വ്യാഴാഴ്ച ദുബായിലേക്ക് പറന്ന പള്ളിയിൽ പുതിയ ഉൽപ്പന്നം കൈയിലെടുക്കാൻ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷമാണ് ഫോൺ വാങ്ങിയത്. തിങ്കളാഴ്‌ച രാവിലെ 7 മണിയോടെ ദുബായിലെ മിർഡിഫ് സിറ്റി സെന്ററിലെ ഒരു പ്രീമിയം റീസെല്ലറിൽ നിന്ന് ഐഫോൺ 14 പ്രോ കൈയിൽ കിട്ടിയതിനാൽ കാത്തിരിപ്പ് അവസാനിച്ചു. ഇതോടെ പുതിയ ഐഫോൺ വാങ്ങാൻ ആപ്പിൾ സ്റ്റോറിന് പുറത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന നൂറുകണക്കിനാളുകളിൽ ആദ്യത്തെ ആളായി പള്ളിയിൽ.

Related Articles

Latest Articles