മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും.
ഇപ്പോഴിതാ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് സാധിക. നടന്‍ റിച്ചാര്‍ഡ് ജോസുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് സാധിക പറയുന്നത്. റിച്ചാര്‍ഡിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും സാധിക തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ സൗഹൃദം, അതിപ്പോഴും തുടരുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക കുറിച്ചത്. മിനിസ്‌ക്രീനിലെ തന്റെ ഒരേയൊരു ചങ്കെന്നാണ് സാധിക റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. ജീവിതകാലം മുഴുവനുള്ള സൗഹൃദമാണെന്നും സാധിക ഹാഷ്ടാഗില്‍ കുറിച്ചിട്ടുണ്ട്. സുമംഗലീ ഭവ എന്ന സീരിയലിലാണ് മുന്‍പ് സാധികയും റിച്ചാര്‍ഡും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. സീരിയല്‍ താരങ്ങളുടെ മീറ്റിങ്ങിന് പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് സാധികയുടെ പുതിയ പോസ്റ്റ്. ഇതേ ചിത്രങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പും സാധിക റിച്ചാര്‍ഡിനൊപ്പമിള്ള സൗഹൃദത്തെകുറിച്ച് പറഞ്ഞിരുന്നു. ‘നല്ല സുഹൃത്തുക്കള്‍ എപ്പോഴും പരസ്പരം കാണണം എന്നോ വിളിക്കണം എന്നോ ഇല്ല. ആ സൗഹൃദം ഹൃദയത്തിലാണ്, അത് ഒരിക്കലും രണ്ടായി പിരിയില്ല. പന്ത്രണ്ട് വര്‍ഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളര്‍ച്ചകള്‍ കണ്ടു. ജീവിതകാലം മുഴുവന്‍ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം’ എന്നാണ് അന്ന് റിച്ചാര്‍ഡിനെ ടാഗ് ചെയ്ത് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…