Friday, October 2, 2026

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തും; ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ 10, 12 ക്ലാസ്സുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഇടപെട്ടത് കോവി‍ഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കൂടാതെ കഴിഞ്ഞ ദിവസം ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

Related Articles

Latest Articles