Thursday, September 24, 2026

“ആദ്ധ്യാത്മികതയുടെ അക്ഷരതലം”; കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാഹിത്യവിചാരം ജൂലൈ 4 ന്

കോഴിക്കോട് : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സാഹിത്യവിചാരം ജൂലൈ നാലിന് നടക്കും . നാളെ രാവിലെ 9.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പടിഞ്ഞാറുവശത്തുള്ള കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍വച്ചാണ് പരിപാടി നടക്കുക.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫാക്കല്‍റ്റി മേധാവി കെ. പി. അജിത്ത് വൈദിക്, കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ മുന്‍ പ്രിന്‍സിപ്പാളും അസ്സോസിയേറ്റ് പ്രൊഫസറുമായ സി. പി. സതീഷ്, ത്രിശൂർ കുന്നംകുളം വിവേകാനന്ദ കോളേജിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഡോ. വി. ആതിര എന്നിവര്‍ സാഹിത്യവിചാരത്തിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക +91 9188793181, 0495 2961151

Related Articles

Latest Articles