Thursday, December 25, 2025

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ; സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും, കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ

കൊച്ചി : ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും.പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു.ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു.72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്.

ചോദ്യം ചെയ്യാനായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണ് സൈബി. ഇയാൾ ആഡംബര ജീവിതമാണ് നയിച്ചത്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുണ്ട്. സെബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.കോടതിയലക്ഷ്യ നടപടിയും ഇയാൾക്കെതിരെ ചുമത്തും.അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles