Sunday, December 14, 2025

സൈജു കുറുപ്പ് നായകനായി പുതിയ ചിത്രമെത്തുന്നു; ‘പാപ്പച്ചൻ ഒളിവിലാണ്’

മലയാളത്തിന്റെ പ്രിയ താരം സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപ്പച്ചൻ ഒളിവിലാ’ണ് എന്നാണ് ചിത്രത്തിന് ‘ പേരിട്ടിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ

ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ദർശനയാണ് ചിത്രത്തിലെ നായിക

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം ‘കടത്തൽക്കാരൻ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Related Articles

Latest Articles