ടോക്കിയോ ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ പ്രകാശ് ; അഭിമാനനേട്ടങ്ങൾ കൊയ്ത് മലയാളി താരം

റോം : ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്‌സിന് നേരിട്ട്‌ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്പിക്സിലേക്കാണ് യോ​ഗ്യത. റോമിൽ നടന്ന കോളി ട്രോഫിയിലാണ് സജൻ ചരിത്രം കുറിച്ച് ഒളിമ്പിക്സിലേക്ക് നീന്തിക്കയറിയത്. 1:56:38 സെക്കൻഡില്‍ ഒന്നാമതെത്തിയ താരം എ വിഭാഗത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്. ഇതോടെ ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടവും 27കാരനായ സജൻ സ്വന്തമാക്കി. 1:56.48 സെക്കന്‍റായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യതയ്ക്ക് വേണ്ടിയിരുന്ന സമയം. ടോക്കിയോയില്‍ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും സജൻ മത്സരിക്കുന്നത്.

അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ബെൽഗ്രേഡ് ട്രോഫിയില്‍ സജൻ സ്വർണം നേടിയിരുന്നെങ്കിലും ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടാനായിരുന്നില്ല. ബെൽ​ഗ്രേഡിൽ 1.56.96 സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ നേട്ടം. 2016ലെ റിയോ ഒളിമ്പിക്സിലും താരം പങ്കെടുത്തിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

മാവോയിസ്റ്റ് കോട്ടയായ പുവർത്തിയിൽ പൊലീസും നാട്ടുകാരും ചേർന്ന് ചരിത്രപരമായ ദീപാവലി ആഘോഷം: ഭീകരവാദത്തിന്റെ അന്ത്യം കുറിച്ച് സമാധാനത്തിന്റെ വെളിച്ചം പരക്കുന്നു!

നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…

2 hours ago

ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!

ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…

3 hours ago

സനാതന ആചാരങ്ങളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് സമീപനത്തിനെതിരെ കടുത്ത അമർഷം: ദീപാവലിയെ എട്ടുദിവസത്തെ പെരുന്നാളാക്കി മാറ്റി മല്ലികാർജുൻ ഖാർഗെയുടെ വിവാദ പ്രസ്താവന!

ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…

3 hours ago

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…

6 hours ago

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

19 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

24 hours ago