Saturday, May 4, 2024
spot_img

സജി ചെറിയാന്റെ വിവാദ പ്രസംഗം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വം; പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം

കൊച്ചി : മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ സന്ദർഭത്തിൽ അപക്വമെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് അടുത്തയാഴ്ച പരിഗണിക്കും. അഭിഭാഷകൻ ബിജു നോയലാണ് പൊലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിയെ രക്ഷിക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടത്തിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേസ് അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോ‍ർട്ട് റദ്ദാക്കണമെന്നും സിബിഐക്കോ കർണാടക പൊലീസിനോ അന്വേഷണം കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles