വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീർ നായക്കിനു വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ 193 കോടി രൂപ സംഭാവനയായി ലാഭച്ചുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.ഈ പണം ഇന്ത്യയില്‍ ഇയാള്‍ ഉപയോഗിച്ചത് യുവതിയുവാക്കളെ മതം മാറ്റാനും അവരെ ഇസ്ലാമിക ഭീകരതയിലേക്ക് ആകൃഷ്ടരാക്കാനുമായിരുന്നെന്ന് മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി അറിയിച്ചു.
പണത്തിന്‍റെ ഒരു പങ്ക് ബന്ധുക്കളുടെ പേരില്‍ ഭൂമി മേടിക്കാനും ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും നിക്ഷേപിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു.
53 വയസ്സുള്ള സക്കീർ നായക് ഇന്ത്യയിലെ നിയമനടപടികള്‍ ഭയന്ന് 2017 മുതല്‍ മലേഷ്യയിലാണ് താമസം. ഇയാള്‍ക്ക് ബ്രിട്ടന്‍ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ പ്രവേശന വിലക്കുണ്ട്. ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളിലും ഇപ്പോൾ നിരോധിച്ചിട്ടുള്ള പീസ് ടി.വി ഇയാളുടെ ഉടമസ്ഥതയിലാണ്.

