Saturday, January 10, 2026

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകിയേക്കും ; ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നല്കാൻ രണ്ട് വർഷത്തെ സാവകാശം വേണം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു, അതിനാൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. ഇതും കൂട്ടി 50 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്. ഇതുകൊണ്ട് മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനാണ് തീരുമാനം.

അതിനുള്ളിൽ വിരമിച്ചവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് അതിനാവശ്യമായ തുക. ഇത്രയും തുക ഇപ്പോൾ നല്കാൻ ശേഷിയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇത് നല്കാൻ സർക്കാർ സഹായം വേണമെന്നറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles