Friday, January 9, 2026

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ! എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരണത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരണത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം . കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ പരിഷ്‌കരണമാകും എട്ടാം ശമ്പള കമ്മിഷന്റെ ചുമതല .
ഏഴാം ശമ്പള കമ്മിഷന്‍ ശിപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും പുതിയ കമ്മിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Related Articles

Latest Articles