സലോമിയുടെ ഓർമകൾക്ക് അഞ്ചു വയസ്സ്; പ്രിയതമയുടെ വേർപാടിൽ ജോസഫ് മാഷ്

സലോമി എന്ന പേരും അവർ കടന്നു പോയ കഠിനമായ മനോവേദനകളും കേരളം ഇന്ന് മറന്നു പോയിരിക്കാം. പക്ഷെ മത ഭ്രാന്തിനാൽ വൃണപ്പെട്ട ഒരു ജീവിതവുമായി കഴിയുന്ന പ്രൊഫസർ ടിജെ ജോസഫിനൊപ്പം സലോമിയെന്ന പേരും കൂട്ടി വായിക്കേണ്ടിവരും. തന്റെ പ്രിയപ്പെട്ട ഭാര്യയായ സലോമി മരിച്ചു അഞ്ച് വര്ഷം പിന്നിടുമ്പോൾ അവരുടെ വേർപാടിന്റെ വിങ്ങലിലാണ് പ്രൊഫസർ ടിജെ ജോസഫ്.