ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും ലോക്‌സഭാംഗവുമായ അഭിഷേക്ബാനർജിയുടെ ഭാര്യ രൂചിരയെ അനധികൃത സ്വർണവുംമായി കൊൽക്കത്ത വിമാനത്താവള അധികൃതർ പിടികൂടിയതായി റിപ്പോർട്ട് .കസ്റ്റംസ് അധികൃതർ ചോദ്യം ചെയിതപ്പോൾ രുചിര ഭർത്താവിനെ ഫോൺ ചെയ്തതായും ഇതിനെ തുടർന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥാർ വിമാനാത്താവളത്തിൽ പാഞ്ഞെത്തി രുചിരയെ രക്ഷിച്ചുകൊണ്ടുപോയതായും ദൃസാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം . ബാങ്കോക്കിൽ നിന്നും കൊൽക്കത്തയിക്കു വന്ന വിമാനത്തിലെ യാത്രക്കാരിയായിരുന്നു രുചിര. രണ്ടു കിലോ സ്വർണ്ണമാണ് യാത്രക്കാരിയിൽ നിന്നും പിടികൂടിയത് .സംഭവത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ ഇതുവരെ കേസ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല എന്നാൽ ഇത് ബംഗാൾ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന വിവാദമായി മാറികഴിഞ്ഞു .