Wednesday, December 17, 2025

ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‍സ്; യശോദ’യായി ജനമനസുകളിലേക്ക് സാമന്ത

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ പുതിയ ചിത്രം ‘യശോദ’യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരട്ട സംവിധായകരായ ഹരി- ഹരീഷ് ആണ് ചിത്രം ഒരുക്കുന്നത്.

ചിത്രം ഒരു സസ്പെൻസ് ത്രില്ലറാകുമെന്നാണ് ഫസ്റ്റ് ഗ്ലിംപ്‍സ് നൽകുന്ന സൂചന. ചിത്രത്തിൽ യശോദയായി എത്തുന്നത് സാമന്തയാണ്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിലവിൽ ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിം​ഗും പൂർത്തിയായെന്നാണ് റിപ്പോർട്ട്. ഓ​ഗസ്റ്റ് 12ന് ചിത്രം റലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ചിത്രം തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും പുറത്തിറങ്ങുക.

അതേസമയം നായികാ കേന്ദ്രീകൃതമായ ചിത്രമാണിതെന്നാണ് വ്യക്തമാകുന്നത്. മണിശർമ്മയണ് സം​ഗീതം. പുലഗം ചിന്നരായയും, ഡോ. ചള്ള ഭാഗ്യലക്ഷ്മിയും ചേർന്നാണ് സംഭാഷണം ഒരുന്നത്. ശ്രീദേവീ മൂവീസാണ് നിർമ്മാണം.

Related Articles

Latest Articles