Monday, January 5, 2026

11 ഭാഷകളിൽ ഓൺലൈൻ ഗുരുപൂർണിമ മഹോത്സവവുമായി സനാതൻ സംസ്ഥ

കൊച്ചി:നാളെ ഗുരുപൂർണിമ.മാനവരാശിക്ക് ഭാരതം നൽകിയ അദ്വിതീയമായ സമ്മാനമാണ് ‘ഗുരു ശിഷ്യ പരമ്പര’.രാഷ്ട്രവും ധർമ്മവും വിപത്തുകളെ നേരിടുമ്പോൾ,ധർമത്തെ പുനഃസ്ഥാപിക്കുക എന്ന മഹത്കർമ്മം ഗുരു-ശിഷ്യ പരമ്പര സാധ്യമാക്കിയിട്ടുണ്ട്.ഗുരുപൂർണിമയുടെ ഈ വേളയിൽ മഹത്തായ ഈ പരമ്പരയെ ഓർക്കേണ്ടത് അത്യാവശ്യമാണ്.മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് പ്രവർത്തനക്ഷമം ആയിരിക്കുന്ന ഗുരുതത്ത്വത്തിന്റെ ഗുണം എല്ലാവർക്കും ലഭിക്കുന്നതിനു വേണ്ടിയും,അവർക്ക് ഗുരുവിനോടുള്ള കൃതജ്ഞത അർപ്പിക്കുന്നതിനു വേണ്ടിയും സനാതൻ സംസ്ഥയും,ഹിന്ദു ജനജാഗ്രതി സമിതിയും സംയുക്തമായി രാജ്യവ്യാപകമായി എല്ലാ വർഷവും ഗുരുപൂർണിമ മഹോത്സവം സംഘടിപ്പിക്കാറുണ്ട്. ഈ വർഷം  2020 ജൂലൈ 5-ന് സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, മഹോത്സവം ഓൺലൈനായിട്ടായിരിക്കും നടത്തുക.

ജൂലൈ 5, നാളെ വൈകുന്നേരം ഗുരുപൂർണിമ മഹോത്സവം 11 ഭാഷകളിലായി സംപ്രേക്ഷണം ചെയ്യും.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി,ഗുജറാത്തി,പഞ്ചാബി,ബംഗാളി,ഒറിയ,തെലുങ്ക്,കന്നഡ,തമിഴ് എന്നീ ഭാഷകളിലാണ് സംപ്രേക്ഷണം ചെയ്യുക.ഈ മഹോത്സവത്തിന്റെ പ്രയോജനം എല്ലാവരും നേടണമെന്ന് സനാതൻ സംസ്ഥയും ഹിന്ദു ജനജാഗ്രതി സമിതിയും അഭ്യർത്ഥിച്ചു. ഉത്സവത്തിൽ ശ്രീവ്യാസ പൂജ,ശ്രീ ഗുരുപൂജ ഇവയ്ക്കൊപ്പം ആധ്യാത്മിക സാധനയെക്കുറിച്ചും,ആപത്കാലത്തിലും ധർമത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനും ഹിന്ദുക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ചർച്ചകളും മാർഗനിർദേശങ്ങളും ഉണ്ടാകുമെന്നു കാര്യകർത്താക്കൾ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Related Articles

Latest Articles