Wednesday, December 17, 2025

ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ മണല്‍ക്കടത്ത് ; സിഡ്കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തി കണ്ട്കെട്ടി ഇഡി

തിരുവനന്തപുരം∙ ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മേനംകുളത്തെ മണല്‍ക്കടത്തിൽ സിഡ്കോയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.സിഡ്കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടി രൂപ വിലമതിക്കുന്ന മണല്‍ കടത്തിയെന്നും സംഭവത്തിൽ ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കി.

മണൽവാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

നിലവിൽ 15 വിജിലൻസ് കേസുകളിൽ സജി ബഷീർ അന്വേഷണം നേരിടുന്നുണ്ട്. അഴിമതി ആരോപണങ്ങളെത്തുടർന്ന് സർക്കാർ ഇയാളെ പുറത്താക്കിയിരുന്നു.

Related Articles

Latest Articles