Friday, May 3, 2024
spot_img

വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ രണ്ട് പേരിലൊരാൾ മരിച്ചു; കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: വടകരയില്‍ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തില്‍ നിന്നാണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ സംഘർഷത്തിനിടെ താഴേക്ക് വീണത് . അപകടത്തിൽ പരിക്കേറ്റ സിക്കന്ദറിനെ പരിസരവാസികൾ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമൻ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

Related Articles

Latest Articles