Monday, June 10, 2024
spot_img

‘ജോ’യുടെ ആദ്യ വിദേശ പര്യടനം ഇന്ത്യയിലേക്ക് ആകും; കൊലയാളി അമേരിക്കന്‍ പ്രസിഡന്റിന് ഗോ ബാക്ക് വിളിയുമായി നിങ്ങള്‍ ഉണ്ടാകണം, സഖാക്കൾക്ക് ചുട്ട മറുപടിയുമായി സന്ദീപ് വചസ്പതി

തിരുവനന്തപുരം: അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷം അമേരിക്കയില്‍ എന്നോണം കേരളത്തിലും വന്‍ ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ബൈഡന്റെ വിജയം കാണിച്ച് ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളും അഴിച്ചു വിടുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവായ സന്ദീപ് വചസ്പതി.

അമേരിക്കയില്‍ ആരു തന്നെ പ്രസിഡന്റായാലും വൈസ് പ്രസിഡന്റായാലും ഇനി ഭരണം ആരു തന്നെ നടത്തിയാലും നിങ്ങള്‍ക്ക് കുമ്പിളില്‍ തന്നെയല്ലെ കഞ്ഞിയെന്നും പിന്നെയെന്തിനാണ് ഈ തുള്ളല്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

ട്രംപ് മാറി ബൈഡന്‍ വന്നാലും ഇന്ത്യാ അമേരിക്ക ബന്ധത്തില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ല. മോദി വിളിച്ചാല്‍ ഒരു പക്ഷെ ‘ജോ’യുടെ ആദ്യ വിദേശ പര്യടനം തന്നെ ഇന്ത്യയിലേക്ക് ആയിരിക്കും. അപ്പോഴും കൊലയാളി അമേരിക്കന്‍ പ്രസിഡന്റിന് ഗോ ബാക്ക് വിളിയുമായി നിങ്ങള്‍ ഉണ്ടാകണം. അത് കാണാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Related Articles

Latest Articles