Saturday, June 1, 2024
spot_img

കാൽമുട്ടിനേറ്റ പരുക്ക്; സഞ്ജു സാംസണ് ശ്രീലങ്കക്കെതിരെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും,ആശങ്കയിൽ ആരാധകലോകം

കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഇന്ന് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനക്കായി സഞ്ജുവിനോട് മുംബൈയിൽ തുടരാൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി വിദർഭ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

സഞ്ജുവിന് പകരമായി റിതുരാജ് ഗെയ്ക്ക് വാദോ രാഹുൽ ത്രിപാഠിയോ ടീമിലെത്തുമെന്നാണ് സൂചന. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ ഇടത് കാൽമുട്ടിന് പരുക്കേറ്റത്.

Related Articles

Latest Articles