Tuesday, September 22, 2026

കെഎസ്ആർടിസിയുടെ പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കും ; സുപ്രീം കോടതി

ദില്ലി: കെഎസ്ആർടിസിയുടെ പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കീം നൽകാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.. ബസുകളിൽ ഏതൊക്കെ ഭാഗത്ത് പരസ്യം പതിക്കാം എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വിശദീകരിക്കണം. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാമെന്നും കോടതി വ്യക്തമാക്കി.

ബസുകളിൽ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതുമൂലം വൻ വരുമാന നഷ്ടമാണുണ്ടായത്. ഈ ഉത്തരവിൽ നിന്നാണ് കെഎസ്ആർടിസിക്ക് സംരക്ഷണം നൽകാമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായത്. അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവരാണ് കെഎസ്ആർടിസി യുടെ ഭാഗത്ത് നിന്നും സുപ്രീംകോടതിയിൽ ഹാജരായത്

Related Articles

Latest Articles