cricket

സഞ്ജു ഒരിക്കൽ ഇന്ത്യൻ ടീമിനെ നയിക്കും ! താരത്തിന്റെ ക്യാപ്റ്റന്സിയെ പുകഴ്ത്തി ആരാധകരുടെ മിസ്റ്റർ 360

മുംബൈ∙ മലയാളി ക്രിക്കറ്റ് താരവും ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. തന്റെ ഫേവറീറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണു സഞ്ജുവെന്നാണ് അദ്ദേഹം ഐപിഎൽ മത്സരത്തിനു ശേഷമുള്ള ചർച്ചയ്ക്കിടെ പ്രതികരിച്ചത്

‘‘സഞ്ജുവിന്റെ മികവിനെക്കുറിച്ചു നമുക്കെല്ലാം അറിയാം. എന്നാല്‍ നായകനെന്ന നിലയിൽ സഞ്ജുവിന്റെ പ്രകടനത്തേപ്പറ്റി അധികമാരും സംസാരിച്ചിട്ടില്ല. സഞ്ജുവിന്റെ ശാന്തതയാണ് ആദ്യം എന്റെ മനസ്സിലേക്കു വരിക. അമിത ആവേശം കാണിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.’’– ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

‘‘ഒന്നിനോടും അമിത ആവേശം കാണിക്കാതിരിക്കുന്നത് ഒരു നായകനു വേണ്ട പ്രധാന ഗുണമാണ്. മത്സരത്തിനിടെ തന്ത്രങ്ങളൊരുക്കുന്നതിലും സഞ്ജു സാംസണ്‍ മിടുക്കനാണ്. അദ്ദേഹം കൂടുതൽ പരിചയ സമ്പത്തുള്ള ക്യാപ്റ്റനായി മാറും. ജോസ് ബട്‌ലർ ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ സഞ്ജുവിനൊപ്പം ഉള്ളത് ഒരു നേട്ടം തന്നെയാണ്. ഇത്തരം താരങ്ങളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിക്കും.’’
മികച്ച ക്യാപ്റ്റനായി മാറാൻ സാധിക്കുന്ന എല്ലാ ലക്ഷണങ്ങളും സഞ്ജുവിലുണ്ട്. ഭാവിയിൽ അദ്ദേഹം ഏതെങ്കിലും ഫോർമാറ്റിൽ ടീം ഇന്ത്യയുടെ ക്യാപ്റ്റനാവില്ലെന്ന് ആർക്കറിയാം. ക്യാപ്റ്റൻസി സഞ്ജുവിന്റെ കരിയറിനും ഗുണം ചെയ്യും. അദ്ദേഹത്തെ ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കാണാനാണു ഞാന്‍ കാത്തിരിക്കുന്നത്.’’– ഡിവില്ലിയേഴ്സ് പറഞ്ഞു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

58 minutes ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

9 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

10 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

11 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

12 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago