Sunday, June 16, 2024
spot_img

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്; പുരസ്‌കാരം ബുധിനി’ എന്ന നോവലിന്

കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.

മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാര്‍ഡ് നിര്‍ണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിനാണ് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വർഷം പുരസ്കാരം നൽകാൻ സാധിച്ചിരുന്നില്ല.

Related Articles

Latest Articles