Saturday, January 3, 2026

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ വീണ്ടും കോടതിയില്‍;രഹസ്യമൊഴി പൊതുരേഖയാക്കാന്‍ സാധിക്കില്ലെന്ന് കോടതി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ വീണ്ടും കോടതിയില്‍. മൊഴിയുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ആണ് ഇക്കുറി സരിത സമീപിച്ചിരിക്കുന്നത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നേരത്തെ സരിത സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം

Related Articles

Latest Articles