Wednesday, October 21, 2026

വീണ്ടും പാകിസ്താനെ ന്യായീകരിച്ച് ശശി തരൂർ; അഭിനന്ദനെ പരിഹസിച്ചതിൽ തെറ്റില്ല ,തരൂരിന്‍റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ദില്ലി: വിങ് കമാണ്ടർ അ​ഭി​ന്ദ​ൻ വ​ർ​ധ​മാ​നെ പ​രി​ഹ​സി​ച്ച് പാ​ക്കി​സ്ഥാ​ൻ പുറത്തിറക്കിയ പ​ര​സ്യ​ത്തെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ രംഗത്ത്. പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാൻ സ്പിരിറ്റിൽ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും തരൂർ പറഞ്ഞു.

പാകിസ്ഥാനിൽ ലോകകപ്പ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് വിവാദ പരസ്യം പ്രക്ഷേപണം ചെയ്തത്. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കേണ്ട ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായ അഭിനന്ദനെ പരിഹസിക്കുന്നത്.

പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദൻ വർധമാന്‍റെ വിഡിയോ പാക്ക് സർക്കാർ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക്ക് സൈനികർക്കൊപ്പം അഭിനന്ദൻ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇതിന്‍റെ വികലമായ അനുകരണമാണ് പരസ്യം.

അഭിനന്ദനെ അനുകരിക്കുന്ന ഒരാളാണ് പരസ്യത്തിൽ. അഭിനന്ദന്‍റേതുപോലെയുള്ള മീശ വച്ചിട്ടുള്ള ഇയാളിൽ കറുത്ത ചായം പൂശിയിട്ടുണ്ട്. ഇയാളോട് ഇന്ത്യയുടെ കളിയിലെ തന്ത്രങ്ങളെപ്പറ്റി ആരായുമ്പോൾ ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്‍റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.

ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കൊള്ളാമെന്ന മറുപടി നൽകുന്നതോടെ ഇയാളെ പോകാൻ അനുവദിക്കുന്നു. പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങിയശേഷം കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ #LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു.

ഇന്ത്യൻ ജനത രാജ്യത്തിന്‍റെ അഭിമാനമായി കാണുന്ന അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്. അഭിനന്ദന്‍റെ ഇരുണ്ട നിറത്തെ സൂചിപ്പിക്കാൻ, പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു. ഇതിനിടെയാണ് ഒരു ഇന്ത്യൻ എംപി പാകിസ്ഥാനെ ന്യായീകരിച്ച് രംഗത്തുവരുന്നത്. തരൂരിന്‍റെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയെ പരിഹാസ്യരാക്കുമെന്ന വിലയിരുത്തൽ വരുന്നുണ്ട്. തരൂരിനെതിരെ വിവിധ കോണുകളിൽനിന്ന് വ്യാപക പ്രതിഷേധവും ഇപ്പോൾ ഉയരുന്നുണ്ട്.

Related Articles

Latest Articles