Tuesday, December 30, 2025

ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഹിന്ദു സാംസ്കാരിക കേന്ദ്രം. ധനസമാഹരണം തുടങ്ങി

തിരുവനന്തപുരം- മാപ്പിളലഹളയുടെ ശതാബ്ദി ആഘോഷവാര്‍ഷികമായ 2021ല്‍ തലസ്ഥാനത്ത് ഹിന്ദു സാംസ്കാരികകേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുഐക്യവേദി ധനസമാഹരണം ആരംഭിച്ചു.ഇതോടനുബന്ധിച്ച് ഹിന്ദുഐക്യവേദിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരവും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.എവിടെയൊക്കെയാണോ ഹൈന്ദവ സമൂഹത്തിന് തളര്‍ച്ച നേരിടുന്നത് അവിടെയൊക്കെ പഠനവും ഗവേഷണവും ആസൂത്രണവും നടത്താന്‍ പറ്റുന്ന വിധത്തില്‍ ഒരു ഭവ്യമായ മന്ദിരം പടുത്തുയര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു.

ഈ കേന്ദ്രം സ്വാശ്രയ ഹിന്ദുവിന്‍റെ ഏറ്റവും വലിയ അഭിമാനമായി മാറണം.ഹിന്ദുസാംസ്കാരിക കേന്ദ്രത്തിന്‍റെ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി ഹിന്ദുത്വത്തില്‍ താല്‍പര്യമുള്ള ഹൈന്ദവീയം ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളും തങ്ങളാലാവുംവിധത്തില്‍ സഹകരിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ അഭ്യര്‍ത്ഥിച്ചു.
സംഭാവനകള്‍ അയക്കേണ്ട നമ്പര്‍.


ഹിന്ദു ഐക്യവേദി അക്കൗണ്ട് നമ്പര്‍- 026800100088642
ഐ എഫ് സി- ഡി എല്‍ എക്സ് ബി 0000268
ധനലക്ഷ്മി ബാങ്ക്
ആലുവ

Related Articles

Latest Articles