Monday, December 15, 2025

പ്രളയ സമയത്ത് ശശി തരൂർ എം പി മോർഫ് ചെയ്ത ഷേക്‌സിപയർ ചിത്രം പങ്ക് വച്ചു: പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ദില്ലി: കവിയും നാടകകൃത്തുമായ ഷേക്‌സ്പിയറിന്‍റെ ചിത്രത്തിലേക്ക് തന്‍റെ മുഖം മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് ശശി തരൂർ എം പി രംഗത്ത്. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട് ആളുകളുടെ പ്രതിഷേധം . കേരളം പ്രളയക്കെടുതി നേരിടുമ്പോൾ ചിത്രം പങ്ക് വച്ചതാണ് വിമർശനത്തിന് കാരണം. ‘ഇന്ന് വാട്ട്‌സ് ആപ്പിൽ കിട്ടിയ ആഹ്ളാദകരമായ ചിത്രം.

എന്നെ ഷേക്‌സിപിയറാക്കി മാറ്റാൻ ചിലർ ചിന്തിച്ചതിൽ അതിശയിച്ച് പോയി.ഇത് സൃഷ്ടിക്കാൻ ശരിക്കും ബുദ്ധിമുട്ട് നേരിട്ടുണ്ടാകും.അങ്ങനെ ചെയ്തവർക്ക് നന്ദി ‘ ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. മോർഫ് ചെയ്ത ചിത്രം തരൂരിന് ഒരാൾ വാട്‌സ് ആപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. കേരളം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ തരൂർ എം.പിയുടെ നിലപാട് ശരിയായില്ലെന്നാണ് ആളുകളുടെ പ്രതികരണം.

ശശി തരൂരിന്‍റെ ഇംഗ്ലീഷ് വാക്ക് പ്രയോഗം ട്രോൾ ഗ്രൂപ്പുകൾ ആഘോഷമാക്കാറുണ്ട്. പ്രസംഗങ്ങളിലും ട്വീറ്റുകളിലും ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും ആളുകളെ അലോസരപ്പെടുത്താറുമുണ്ട്. തരൂരിന്‍റെ അനുനായികൾ പോലും ഇതിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Related Articles

Latest Articles