Friday, May 3, 2024
spot_img

ദൈർഘ്യമുളള പാർലമെന്‍റ് ദിനം, പാസാക്കിയത് 35 ബില്ലുകൾ , സന്തോഷവാനെന്ന് സ്പീക്കര്‍ ഓം ബിർല

ദില്ലി- 17ാമത് ലോക്‌സഭയുടെ ആദ്യത്തെ സെക്ഷനുകൾ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. 35 ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ റെക്കോർഡ് സൃഷ്ടിച്ചു. ഇതിലെല്ലാം താൻ സന്തോഷ വാനാണെന്ന് സ്പീക്കർ ഓം ബിർള. എൻ.ഡി.എ സർക്കാർ എക്കാലത്തെയും മികച്ച ഉൽപ്പാദന ക്ഷമത നേടി. ഇനിയും ലോക്‌സഭ ഉയരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദൈർഘ്യമുളള പ്രവൃത്തി സമയമാണ് സമാപിച്ച സെക്ഷന്‍റെ സവിശേഷതയെങ്കിലും തനിക്ക് ഇവിടെ തുടരാൻ ആണ് ആഗ്രഹം ബിർള പറയുന്നു.

ലോക് സഭ സുഗമമായി പ്രവർത്തിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങൾ നമ്മുടെ പാർലമെന്‍ററി ജനാധിപത്യത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കും. അവർക്ക് വേണ്ടതെല്ലാം ലഭിക്കും. പ്രതിപക്ഷപാർട്ടികളിൽ നിന്നുളളവർക്ക് പോലും തന്നിൽ വിശ്വാസം ഉണ്ട്. സഭ സുഗമമായി പ്രവർത്തിക്കുന്നതിന് അവരുടെ അഭിപ്രായം കൂടി തേടുന്നുണ്ടെന്ന് ഓം ബിർള പറഞ്ഞു.

Related Articles

Latest Articles