Tuesday, May 21, 2024
spot_img

“ഇത് മാവോലൈൻ സർക്കാർ” പിണറായിയെ കടന്നാക്രമിച്ച് സത്യദീപം

“ഇത് മാവോലൈൻ സർക്കാർ” പിണറായിയെ കടന്നാക്രമിച്ച് സത്യദീപം | Sathyadeepam

സംസ്ഥാനത്ത് കെ റെയിലിനെതിരെ വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. 530 കിലോമീറ്റർ നീളത്തിൽ കൊച്ചുവേളി മുതൽ കാസർകോട്​ വരെ നിർദേശിക്കപ്പെട്ടിരിക്കുന്ന അർധ അതിവേഗ പാത കേരളത്തി​െൻറ പരിസ്ഥിതിക്ക്​ യോജിക്കുന്നതല്ലെന്ന് ഡോ. മാധവ് ഗാഡ്ഗിൽ, ഡോ. കെ.ജി. താര, അലോക് കുമാർ വർമ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയ വിദഗ്​ധരും ഇടതുപക്ഷ സംഘടനകളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാസാഹിതിയും അഭിപ്രായപ്പെടുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക മുഖപത്രം. എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്ലാണ് പ്രധാനമായും വിമർശനം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയിൽ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരം. ഈ രീതിയിൽ മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സർക്കാരെന്നാണ് മുഖപ്രസംഗത്തിലെ പ്രധാനവിമർശനം.

അതേസമയം ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്തെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ‘പൗരപ്രമുഖരെ’ വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ‘വിശദീകരിച്ചത്’. എന്നാൽ ചർച്ചകളെ ഒഴിവാക്കി, എതിർ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തിൽ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളിൽപോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സർക്കാർ മറുപടി നൽകിയതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി. വലിയ പദ്ധതി നടപ്പാക്കുമ്പോൾ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരമായി മാത്രമാണ് സംസ്ഥാന സർക്കാർ ചർച്ച നടത്തിയത്.

Related Articles

Latest Articles