Thursday, May 2, 2024
spot_img

സത്സംഗമം കുടുംബത്തിന്റെ വാർഷികാഘോഷം നാളെ; ഉദ്‌ഘാടകനായി പൂജനീയ സ്വാമി ചിദാനന്ദ പുരി

തൃശൂർ: സജ്‌ജനങ്ങളുടെ കൂട്ടായ്മയായ സത്സംഗമം കുടുംബത്തിന്റെ വാർഷികാഘോഷം 2021 സതീഷ് മേനോന്റെ മുഖ്യ കാര്യനിർവഹണത്തിൽ പ്രൗഢവും ഗംഭീരമായി നടക്കും.

വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈൻ സൂം മീറ്റിംഗിലൂടെയാണ് വാർഷികാഘോഷം നടക്കുന്നത്.

ചടങ്ങിൽ ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്നത് പൂജനീയ സ്വാമിചിദാനന്ദ പുരി ആണ്.
ബ്രഹ്മശ്രീ തത്തനാപിള്ളി കൃഷ്ണയ്യർ ആണ് അധ്യക്ഷത വഹിക്കുന്നത്

വാർഷികോത്സവത്തിൽ ഭാഗവത സമ്രാട്ട് ബ്രഹ്മശ്രീ പെരുമ്പള്ളി കേശവൻ നമ്പൂതിരിയുടെ അമൃതവാണി. ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, പൈതൃക രത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ നിവേദിത കെ എൻ അവതരിപ്പിക്കുന്ന ഭാരത ഗീതം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും.

പരിപാടിയില്‍ ബ്രഹ്മശ്രീ ഇടമന വാസുദേവൻ നമ്പൂതിരി ‘സത്സംഗമഹിമ’ എന്ന വിഷയത്തെ ആസ്​പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

Related Articles

Latest Articles